എബോള ഭീതിയില്‍ ആഫ്രിക്ക; ഒരു നഴ്‌സ് ഉള്‍പ്പെടെ മരണം 30 ആയി

ebola

കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഭീഷണിയുയര്‍ത്തി എബോള വൈറസ് പടരുന്നു. കോംഗോയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. മേയ് ആദ്യം വടക്കുപടിഞ്ഞാറന്‍ കോംഗോയിലാണ് ആദ്യം എബോള പൊട്ടിപ്പുറപ്പെട്ടത്. ആദ്യം രോഗം കണ്ടെത്തിയത് 15 ലക്ഷത്തോളം ജനസംഖ്യയുള്ള, ജനം തിങ്ങിപ്പാര്‍ക്കുന്ന, എംബന്‍ഡക നഗരത്തിലാണ്.

എബോള വൈറസ് പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് കഠിനശ്രമം നടത്തുന്നതിനിടെ രോഗം ബാധിച്ച രണ്ടു പേര്‍ കോംഗോയിലെ ആശുപത്രിയില്‍നിന്നു ചാടിപ്പോയിരുന്നു. എംബന്‍ഡക നഗരത്തിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്നു പേരാണ് ചാടിപ്പോയത്.

ഇവരെ പിന്നീട് പിടികൂടിയെങ്കിലും മരിച്ചു. എബോളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കോംഗോയിലേത് ‘ഉയര്‍ന്ന അപായസാധ്യത’യുള്ള എബോളയായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ ഉറപ്പാക്കുന്നുണ്ട്. വൈദ്യസഹായം ആവശ്യമുള്ള 628 പേരെ തിരിച്ചറിഞ്ഞു.

Top