കിന്‍ഷാസ : കോംഗോയില്‍ നിരവധി പേര്‍ മരിക്കാനിടയായ എബോള വൈറസ് ബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേരാണ് മരിച്ചത്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന എബോള വൈറസ് ആഫ്രിക്കയിലെ രണ്ടാമത്തെ നഗരമായ ഗോമയിലേയ്ക്കും പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഗോമോയില്‍ എബോള വൈറസ് മൂലം ഒരാള്‍ മരിച്ചു.
റുവാണ്ടയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ആയിരക്കണക്കിനു പേര്‍ ദിവസവും അതിര്‍ത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.എന്നാല്‍ റുവാണ്ടയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോംഗോയില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കു വിധേയരാക്കുന്നുമുണ്ട്.