ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. തിങ്കളാഴ്ച്ച വിധി പറയും.

പാലം പണിയുമ്പോള്‍ കരാര്‍ കമ്പനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യം ആണെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞു. കൊച്ചി മെട്രോയ്ക്കും അങ്ങനെ കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ആണ് ഈ തീരുമാനം എടുക്കുന്നത് എന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. താന്‍ ആശുപത്രിയില്‍ ആണെന്ന് അറിയിച്ചിട്ടും പൊലീസ് വീട്ടില്‍ തെരച്ചില്‍ നടത്തി. 22 തരം മരുന്നുകളാണ് താന്‍ കഴിക്കുന്നത്. ഏപ്രില്‍ മുതല്‍ ചികില്‍സയില്‍ ആണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

അറസ്റ്റ് ഭയന്ന് അല്ല ആശുപത്രിയില്‍ പോയതെന്നും ജാമ്യം ലഭിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടില്‍ തുടരും എന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കീമോ ചെയ്യുകയാണ്. അത് കഴിഞ്ഞാല്‍ ഒരു സഹായി വേണ്ടി വരും. ജയിലില്‍ ഈ സൗകര്യം ഉണ്ടാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Top