കണ്ണൂര്‍: ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ എംവിഡി കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
അതേസമയം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങും. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.