ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ്. മോദി മഹാരാഷ്ട്രയിലെ നന്ദേദിലും നടത്തിയ പ്രസംഗങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന അഞ്ച് പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതോടെ ക്ലീന്‍ചിറ്റ് നല്‍കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ചും പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കുന്നത് സംബന്ധിച്ചും നടത്തിയ പരമാര്‍ശങ്ങളാണ് പരാതിക്ക് ഇടയാക്കിത്. മഹാരാഷ്ട്രയിലെയും യു.പിയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.