ലക്‌നോ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചു. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന്‍ നടപടി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഗാസിയാബാദിലും ഗ്രെയ്റ്റര്‍ നോയിഡയിലും കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. ഭീകരര്‍ക്കു നേരെ മോദിയുടെ സൈന്യം ബുള്ളറ്റും ബോംബുകളുമാണ് അയച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരര്‍ക്ക് ബിരിയാണി വിളമ്പുകയായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന വന്നതിന് പിന്നാലെ പ്രതിപക്ഷം യോഗിക്കെതിരെ രംഗത്തെത്തുകയായിരുന്നു.
ഇന്ത്യന്‍ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യ സേനയല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ ആദിത്യനാഥ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.