ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വീമ്പുപറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ. നിലവില്‍ ജിഡിപി നാലു വര്‍ഷത്തേക്കാളും കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ സ്ഥിതി ആശങ്കയിലാണെന്നും, രാജ്യത്തെ മൊത്തം ഉത്പാദനം കുറഞ്ഞുവെന്നും, ദേശീയ നിക്ഷേപ നിരക്ക് ഇടിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനില്ലെന്നും ആനന്ദ് ശര്‍മ ആരോപിക്കുന്നു.