ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. സൈപ്രസ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്.
മൂന്നു രാജ്യങ്ങളിലെയും തലവന്മാരുമായി രാഷ്ട്രപതി സാമ്പത്തിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഈ മാസം ഒമ്പതിന് അദ്ദേഹം തിരിച്ചെത്തും.