ക്വിറ്റോ: ഇക്വഡോറിൽ ഉണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ പ്രസിഡന്‍റ് ലെനിൻ മൊറേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊളംബിയ അതിർത്തിയിലെ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വിറ്റർ പേജിലൂടെയാണ് പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം അറിയിച്ചത്. സ്ഫോടനം ഭീകരാക്രമണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഉണ്ടായ ആദ്യ സ്ഫോടനത്തിൽ 20ലേറെപ്പേർക്ക് പരുക്കേറ്റിരുന്നു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാരൻക്വില്ലയിലെ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.