മുംബൈ: ജെറ്റ് എയര്‍വെയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് റെയ്ഡ്. നാല് മണിക്കൂറുകളോളം നരേഷ് ഗോയലിനെ ചോദ്യം ചെയ്തു. നേരത്തെ നരേഷ് ഗോയലിനെയും ഭാര്യയെയും വിദേശപ്പണമിടപാട് കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.