അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് റാണാ അയ്യൂബിന്റെ 1.77 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.
ക്യാമ്പയിനുകളുടെ ആവശ്യത്തിന് വേണ്ടിയുള്ള തുക വഴിമാറ്റി ചിലവഴിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റാണയ്‌ക്കെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്.
മൂന്ന് ക്യാമ്പയ്‌നുകള്‍ക്ക് വേണ്ടിയുള്ള സംഭാവനകള്‍ വ്യക്തിഗത ഇഡി ഉപയോഗിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.