ലാലു പ്രസാദിന്റെ മകള്‍ക്കും മരുമകനുമെതിരേ എന്‍ഫോഴ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്കും ഭര്‍ത്താവിനുമെതിരേ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.

പ്രത്യേക കോടതി ജഡ്ജി എന്‍.കെ മല്‍ഹോത്രയ്ക്ക് മുന്‍പാകെയാണ് അന്വേഷണ സംഘം അഭിഭാഷകന്‍ നിതേഷ് റാണ മുഖേന കുറ്റപത്രം സമര്‍പ്പിച്ചത്.

മിസയുടെ ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള മിഷേല്‍ പ്രിന്റേഴ്‌സ് ആന്റ് പാക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനം കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ലാലു പ്രസാദിനും കൂട്ടര്‍ക്കുമെതിരെ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് മൂന്ന് മണിക്ക് വിധി പറയാനിരിക്കുകയാണ്. കാലിത്തീറ്റയുടെ പേരില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും 1991 മുതല്‍ 1994 വരെ 89 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്.

Top