കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. ഊരാളുങ്കലിന്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഓഫീസില്‍ എത്തിയതെന്നാണ് വിവരം.
എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ ഹെഡ് ഓഫീസില്‍ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുകയാണ് ചെയ്തതെന്നും യുഎല്‍സിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.