ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദ് കാന്ധല്‍വിക്കെതിരെയാണ് ഇഡി സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. തബ്ലീഗ് നേതാവിനെതിരെ ക്രിമിനല്‍ കേസാണ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി പൊലീസിലാണ് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കൊറോണവൈറസ് പടര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് മാര്‍ച്ച് 31ന് തലവനടക്കം ഏഴ് അംഗങ്ങള്‍ക്കെതിരെ നിസാമുദ്ദീന്‍ പൊലീസ് കേസെടുത്തിരുന്നു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചതില്‍ നിരവധി കൊവിഡ് ബാധിതര്‍ പങ്കെടുക്കുകയും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് എത്തിയവരടക്കം നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുത്.