ed moves court seeking issuance non bailable warrant against zakir naik

മുംബൈ: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ സമര്‍പ്പിച്ചത്.

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് സാകിര്‍ നായികിനെതിരെ കോടതി വാറന്റ് പുറപ്പെടുവിക്കുന്നത്. സൗദി അറേബ്യയിലുള്ള സാകിര്‍ നായിക് ഇ.ഡി നേരത്തെ പുറപ്പെടുവിച്ച വാറന്‍ഡിനോട് പ്രതികരിച്ചില്ല.

സാകിര്‍ നായികിന്റെ വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളിലും ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലും നടന്ന പണമിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡി കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വാറന്‍ഡ് പുറപ്പെടുവിക്കാന്‍ ഇ.ഡി കോടതിയെ സമീപിച്ചത്.

മതസ്പര്‍ധക്ക് ശ്രമിച്ചു, യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ച് സാകിര്‍ നായികിനെതിരെ എന്‍.ഐ.എ നേരത്തെ യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ നിരോധിക്കുകയും ചെയ്തിരുന്നു.

Top