എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് കല്ലായിയിൽ വച്ചാണ് ചോദ്യം ചെയ്തത്. നിലമ്പൂരിലെ സന്നദ്ധ സംഘടനയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

ഷൗക്കത്ത് നിലമ്പൂർ നഗരസഭാ അധ്യക്ഷൻ ആയിരുന്ന സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളെ ആസ്പദമാക്കിയാണ് ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

Top