ഹെറാൾഡ് കേസിൽ ഡി.കെ ശിവകുമാറിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ബെ​ഗംളൂരു: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നിലവിൽ കർണാടകയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ശിവകുമാർ, തന്നെ ഒക്ടോബർ 21 വരെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചിരുന്നു.

ഡി.കെ ശിവകുമാറിന്റെ അഭ്യർത്ഥന നിരസിച്ച ED, സമൻസ് പ്രകാരം ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ ഏത് അന്വേഷണത്തിലും സഹകരിക്കുമെന്ന് ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. ഒന്നും ചെയ്യാത്തതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് താൽപ്പര്യമെന്നും ശിവകുമാർ പറഞ്ഞു.

Top