പട്ന : ജോലിക്കു പകരം ഭൂമി കോഴക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഡൽഹിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണു ലാലുവിനെ ചോദ്യം ചെയ്തത്. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണ് ഇ.ഡി ഓഫിസിലേക്കു ലാലു എത്തിയത്.
ഇ.ഡി ഓഫിസിനു മുന്നിൽ ലാലുവിനു പിന്തുണയുമായി ആർജെഡി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛവിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ ഭൂമി എഴുതി വാങ്ങിയെന്നതാണു കേസ്.
ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായ സമയത്ത് ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് കോഴയായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയതില്‍ തെളിവുണ്ടെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെയാണ് ഇഡി ഇടപെട്ടത്. അഴിമതി നടത്തിയ ലാലുവിന് ഇഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടാകില്ലെന്ന് ബിജെപി വിമര്‍ശിച്ചു. ലാലുപ്രസാദ് യാദവിനെ പിന്നാലെ ഇഡിക്ക് മുന്നിലേക്ക് നാളെ ഹാജരാകാന്‍ തേജസ്വിക്കും നിര്‍ദ്ദേശമെത്തി.