ഇ ഡി റെയ്ഡ് നടത്തി രാഷ്ട്രീയം കളിക്കുന്നു; എ സി മൊയ്തീനെ പിന്തുണച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീനെ പിന്തുണച്ച് സിപിഐഎം. ഇ ഡി റെയ്ഡ് നടത്തി രാഷ്ട്രീയം കളിക്കുന്നു. അന്വേഷണം നേരത്തെ പൂര്‍ത്തീകരിച്ചതാണ്. കരുവന്നൂര്‍ കേസ് നേരത്തെ അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്, ഒരു പരാമര്‍ശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളണ് അദ്ദേഹം.

എന്താണ് എസി മൊയ്തീനില്‍ നിന്ന് പിടിച്ചെടുത്തത്. എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം.മാധ്യമങ്ങളുടേത് കള്ളപ്രചാരണം. വീണാ വിജയന്‍ നികുതി അടച്ചിട്ടുണ്ട് അതൊന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല.

തെരഞ്ഞെടുപ്പായപ്പോ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്.കേന്ദ്ര ഏജന്‍സികളെ കൂട്ട് പിടിച്ച് വ്യാപക പ്രചാരണം നടക്കുന്നു.യുഡിഎഫ് ആദ്യം കരുതിയ പോലെ മത്സരം പോലും ഇല്ലാതെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പോകില്ല.ജെയ്ക് കഴിഞ്ഞ തവണത്തേക്കാള്‍ കുറെ കൂടി മികച്ച നിലയില്‍ മത്സര രംഗത്തുണ്ട്.പുതുപ്പള്ളിയില്‍ നടക്കുന്നത് വികസന സംവാദമാണ്.

പുതുപ്പള്ളിയിലെ സമരം ഇപ്പോള്‍ വികസനത്തെ ചൊല്ലിയാണ്.എന്ത് കൊണ്ട് മറ്റ് മണ്ഡലങ്ങളിലെ വികസനത്തിന് ഒപ്പമെത്താന്‍ കഴിഞ്ഞില്ലെന്നത് വലിയ ചര്‍ച്ചയാണ്. ആറ് പഞ്ചായത്തില്‍ കൂടി മുഖ്യമന്ത്രി എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Top