കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ നര ഭരത് റെഡ്ഡിയുടെ വസതിയില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ നര ഭരത് റെഡ്ഡിയുടെ വസതിയില്‍ ഇഡി റെയ്ഡ്. ബല്ലാരി എംഎല്‍എ നര ഭരത് റെഡ്ഡിയുമായി ബന്ധമുള്ള ആറിടങ്ങളിലാണ് പരിശോധന. എംഎല്‍എയുടെ ബല്ലാരി, ബെംഗളൂരുവിലെ വസതികള്‍, ചെന്നൈയിലെ ഓഫീസ്, പിതാവിന്റെ ഓഫീസ്, അമ്മാവന്‍ പ്രത റെഡ്ഡിയുടെ വസതി, ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ ആറരയോടെയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ബല്ലാരിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന ആരംഭിച്ചത്. എംഎല്‍എയുടെ കുടുംബത്തിന് കൊപ്പല്‍ ജില്ലയിലും ആന്ധ്രാപ്രദേശിലെ ഓംഗോള്‍ ജില്ലയിലും ഗ്രാനൈറ്റ് ക്വാറി വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. നേരത്തെ തന്റെ ജന്മദിനത്തോടനുബന്ധിച്ച് ബല്ലാരി നഗരത്തിലുടനീളം എംഎല്‍എ പ്രഷര്‍ കുക്കറുകള്‍ വിതരണം നടത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Top