തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം കെ.ഡി. സിംഗിന്റെ വസതിയില്‍ റെയ്ഡ്

ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം കെ.ഡി. സിംഗിന്റെ ഔദ്യോഗിക വസതിയിലടക്കം റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 32 ലക്ഷം രൂപയും 10,000 ഡോളറും കണ്ടെടുത്തു.

ഡല്‍ഹിയിലും ചണ്ഡിഗഡിലുമായി ഏഴു സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സിംഗിനും അദ്ദേഹത്തിനു ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും എതിരേ രണ്ടു കേസുകളാണ് ഇ.ഡി അന്വേഷിച്ചു വരുന്നത്.

Top