മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനായി ഇ ഡി തെരച്ചില്‍ ആരംഭിച്ചു

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തെരച്ചില്‍ ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ നാല് തവണ നോട്ടിസ് അയച്ചിട്ടും ദേശ്മുഖ് ഹാജരായിട്ടില്ല. നഗ്പൂരില്‍ ദേശ് മുഖിന്റെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി അറിയിച്ചു.

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഒളിവിലാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ചുള്ള സൂചനകള്‍ ഇതുവരെയും ഇ.ഡിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അനില്‍ ദേശ്മുഖിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഇ.ഡി അറിയിച്ചു.

നാഗ്പൂരിലെ ട്രാവോടെല്‍ ഹോട്ടലില്‍ ഇന്നലെ ഇ.ഡി റെയ്ഡ് നടത്തി, ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ സംശയസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലു തവണ സമന്‍സ് അയച്ചിട്ടും ദേശ്മുഖ് ഹാജരായിട്ടില്ല. ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കഴിഞ്ഞ മാസം ദേശ്മുഖ് അറിയിച്ചെങ്കിലും, കഴിഞ്ഞ ആഴ്ച ലഭിച്ച അവസാന സമന്‍സിന് അഭിഭാഷകനെ അയക്കുകയാണ് ചെയ്തത്.

മുംബൈ പൊലീസ് മുന്‍ കമ്മീഷണര്‍ പര ഭീര്‍ സിംഗ് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് കേസില്‍ സിബിഐ ആന്വേഷം ആരംഭിച്ചത്. കള്ളപ്പണ ഇടപ്പടുകള്‍ കണ്ടെത്തിയതോടെ ഇ.ഡി കേസെടുക്കുകയായായിരുന്നു.

കേസില്‍ ദേശ്മുഖിന്റെ രണ്ടു പ്രൈവറ് സെക്രട്ടറിമാരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നാലേകാല്‍ കോടി രൂപയുടെ സ്വത്തുവകകളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.

 

Top