മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 52.324 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സിസോദിയുടെ ഫ്ലാറ്റും സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 128.78 കോടി രൂപയുടെ സ്വത്ത് വകകൾ ഇതുവരെ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോ​ഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

Top