കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് കനത്ത തിരിച്ചടി. കേസിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്നും കേസുമായി മുന്നോട്ടു പോകാന്‍ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിന്റെ ഹര്‍ജിയിലാണ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി. കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു.
കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു. എന്നാല്‍ പരിഗണനാ വിഷയം മാറിയ സാഹചര്യത്തില്‍ ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. മതിയായ കാരണങ്ങളില്ലാതെയാണ് ആദ്യ ഇടക്കാല ഉത്തരവ് തിരുത്തിയത്. കാരണങ്ങളില്ലാതെ നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ പുതിയ ഇടക്കാല ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ആദ്യ ഇടക്കാല ഉത്തരവ് തിരുത്തേണ്ട കാര്യമില്ലെന്നായിരുന്നു കിഫ്ബി വാദം.ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി വീണ്ടും ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്.
കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം (NOC) നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആര്‍ബിഐ കോടയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിയിലായിരുന്നു ആര്‍ബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.