ന്യൂഡല്‍ഹി: സ്‌റ്റെര്‍ലിങ് ബയോടെക് കമ്പനി ഉള്‍പ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.
ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും മുതിര്‍ന്ന പൗരനായതിനാല്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം വരാന്‍ കഴിയില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.