മദ്യനയ അഴിമതി കേസ്: ആം ആദ്മിക്കെതിരെ കുരുക്ക് മുറുക്കി ഇ ഡി

ദില്ലി: മദ്യനയ അഴിമതി കേസില്‍ ആം ആദ്മിക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികള്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. കൂടുതല്‍ പേരെ മാപ്പ്‌സാക്ഷിയാക്കാനും ഇ ഡി നീക്കങ്ങള്‍ ആരംഭിച്ചു.ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികള്‍ക്ക് ആണ് ഇ ഡി നോട്ടീസ് അയച്ചത്.

വിവേക് ത്യാഗി, സര്‍വ്വേഷ് മിശ്ര, കന്‍വര്‍ബീര്‍ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. മൂന്ന്‌പേരെയും സഞ്ജയ് സിംഗിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. സഞ്ജയ് സിങ്ങിനെ ചോദ്യം ചെയ്യാനായി പ്രത്യേക സംഘത്തെ ഈ ഡി രൂപീകരിച്ചിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പേരെ മാപ്പ് സാക്ഷികള്‍ ആക്കാനും ഇ.ഡി നീക്കങ്ങള്‍ ആരംഭിച്ചു. മനീഷ് സിസോദിയായ്ക്ക് അനുകൂലമായ സുപ്രിം കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. മദ്യലോബിയില്‍ നിന്ന് സിസോദിയയിലേക്ക് പണം എത്തിയതിന് തെളിവ് വേണം എന്ന് സുപ്രിം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മാപ്പുസാക്ഷികള്‍ വഴി പണ വിനിമയത്തിന്റെ തെളിവുകള്‍ ഇടപാടില്‍ സ്ഥാപിയ്ക്കാന്‍ നീക്കം. നിയമ വിദഗ് ദരുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് ഈ നീക്കം. അതേസമയം നേതാക്കളുടെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

Top