ഡല്‍ഹി: ഡല്‍ഹി എക്‌സൈസ് നയ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയേക്കും. ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബിആര്‍എസ് നേതാവിനെ ചോദ്യം ചെയ്യുന്നതിന് കോടതി വിലക്കില്ലാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.
ഈ കേസില്‍ കഴിഞ്ഞ വര്‍ഷം മൂന്നു തവണ കവിതയെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമാണ് കേന്ദ്ര ഏജന്‍സി മൊഴി രേഖപ്പെടുത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎല്‍സി നേരത്ത തന്നെ പറഞ്ഞിരുന്നു.