സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. പിണറായിയെ ഇ.ഡി ചോദ്യം ചെയ്യാത്തത് ഇക്കാരണത്താലാണ്. സോണിയയേയും രാഹുലിനേയും ചോദ്യം ചെയ്തിട്ടും പിണറായിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവും പ്രോട്ടോകോളും ലംഘിച്ച് കൊണ്ടുള്ള ഏതെങ്കിലും ഇടപാടുകൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് കേന്ദ്ര ഗവൺമെന്റ് എന്തെങ്കിലും തരത്തിലുള്ള റിപ്പോർട്ട് ചോദിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പരസ്പര വിരുദ്ധ നടപടികളാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളിൽ കഴമ്പുണ്ട്. അതിൽ കാതലുണ്ട്. ഇല്ലെങ്കിൽ എന്തുകൊണ്ട് സ്വപ്നക്കെതിരെ പിണറായി മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നില്ലെന്നും എം.പി ചോദിച്ചു.
സ്വർണക്കള്ളക്കടത്ത് കേസുപയോഗിച്ച് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിലപേശുകയാണ്. സിപിഎമ്മിലെ പിണറായി വിഭാഗവുമായി ബിജെപി ധാരണയുണ്ടാക്കും. തിരുവനന്തപുരം,കാസർകോട്,തൃശൂർ,പത്തനംതിട്ട മണ്ഡലങ്ങളിൽ ധാരണയുണ്ടാക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.