edappadi palaniswami tamilnadu chief minister

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.

31 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത് 32 മന്ത്രിമാരായിരുന്നു. മുന്‍ മന്ത്രിസഭയിലെ പനീര്‍ശെല്‍വം, പാണ്ഡ്യരാജന്‍ എന്നിവരെ ഒഴിവാക്കി. മന്ത്രിസഭയിലെ പുതുമുഖമായ സെങ്കോട്ടയ്യന്‍ വിദ്യാഭ്യാസമന്ത്രിയാണ്.

15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. 124 എംഎല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഇതില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 പേരാണ് വിമതപക്ഷത്തുള്ളത്.

ഇന്ന് രാവിലെ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. എടപ്പാടി പളനിസ്വാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

Top