തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പൊലീസ് സേനയിലും അമര്‍ഷം. പൊലീസിനെ സഹായിക്കുന്ന ജനങ്ങളുടെ മനസ് വ്രണപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായത്. പൊലീസ് സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. ചങ്ങരംകുളം പൊലീസിന്റെ നടപടിയിലുള്ള അതൃപ്തി പൊലീസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയെയും അറിയിച്ചു. അറസ്റ്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ചങ്ങരംകുളം പൊലീസിന്റെ നടപടിക്കെതിരേ മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥരും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്കുളളില്‍ തന്നെ പൊലീസിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നത്.
അതേസമയം എടപ്പാള്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ചെന്നിത്തല പറഞ്ഞു. കിരാത നടപടികളെ പിന്താങ്ങുന്ന ആളായി മുഖ്യമന്ത്രി മാറി. മുഖ്യമന്ത്രി പൊലീസുകാരെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.