എടപ്പാള്‍ തീയേറ്റര്‍ പീഡനം: ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം

edappal-rape-case

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ പീഡന കേസില്‍ തീയേറ്റര്‍ ഉടമ സതീശന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ്പിക്കു നിര്‍ദേശം നല്‍കി. സതീശനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. സതീശന് എതിരായ ഒരു കുറ്റവും നിലനില്‍ക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

തിയേറ്ററില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും യഥാ സമയം അധികൃതരെ അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചും എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സതീശനെതിരെ കേസെടുത്തത്.

Top