എടപ്പാള്‍ തീയേറ്റര്‍ പീഡനകേസ് ; പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തല്‍

edappal-rape-case

മലപ്പുറം : എടപ്പാള്‍ തീയേറ്റര്‍ പീഡനകേസില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തല്‍. ആദ്യ അന്വേഷണ സംഘത്തിന് വീഴ്ച്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് നിഗമനം. തീയേറ്റര്‍ ഉടമയുടെയും മൂന്ന് ജീവനക്കാരുടെയും മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ പീഡന വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

തുടക്കത്തില്‍ ചങ്ങരംകുളം പൊലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പുറമെ അന്വേഷണത്തിലെ വീഴ്ചകളും വിവാദത്തിലായിരുന്നു. കേസിലെ പ്രധാന സാക്ഷികളെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും വിവാദത്തിന് കാരണമായി. ഈ വീഴ്ചകളൊക്കെ പരിഹരിക്കാനാണ് ക്രൈംബ്രാഞ്ചിനെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചത്.

Top