കൊച്ചി: ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂലായില്‍ 4.17 ശതമാനമായി കുറഞ്ഞു. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു . ജൂണിലെ ഉപഭോക്തൃവില സൂചിക 4.92 ശതമാനമായി പുതുക്കി നിശ്ചയിച്ചു.
നേരത്തെ അഞ്ചു ശതമാനം എന്ന നിലയിലാണ് കണക്കാക്കിയിരുന്നത്. 2017 ഒക്ടോബറിലെ 3.58 ശതമാനമാണ് ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ റീട്ടെയില്‍ പണപ്പെരുപ്പമുണ്ടായിരുന്നത്. പച്ചക്കറി വില 2.19 ശതമാനവും പഴവര്‍ഗങ്ങളുടെ വില 6.98 ശതമാനവും ഇടിഞ്ഞു. മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കാര്യമായ വില വര്‍ധനയുണ്ടായിട്ടില്ല. ഇതാണ്, വിലക്കയറ്റം കുറയാന്‍ സഹായിച്ചത്.