ദിനംപ്രതി മരുന്നുകള്‍ കഴിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അവയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പലര്‍ക്കും അറിയണമെന്നില്ല. ഇതില്‍നിന്നും മാറ്റം കൊണ്ടു വന്നിരിക്കുകയാണ് ഒരുക്കൂട്ടം ഗവേഷകര്‍.
ഭാവിയില്‍ കഴിക്കുന്ന മരുന്നുകളെ കുറിച്ച് അറിയാന്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ട ആവശ്യമില്ല. കോര്‍ന്‍ഹേഗര്‍ സര്‍വ്വകലാശാലയിലേയും ഫിന്‍ലാന്‍ഡിലെ അബോ അക്കാഡമി വാഴ്‌സിറ്റിയിലേയും ഗവേഷകരാണ് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന പുതിയ രീതി കണ്ടെത്തിയത്.
വെളള നിറത്തിലുളള ഭക്ഷ്യ വസ്തു നിര്‍മ്മിക്കുകയും ഇതില്‍ മരുന്ന് അടങ്ങിയ ഒരു ‘ക്യൂആര്‍ കോഡും’ പതിപ്പിച്ചു. ഇത് മരുന്നുകളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
പുതിയ കണ്ടുപിടിത്തത്തിലൂടെ വ്യാജമായതും തെറ്റായതുമയ മരുന്നുകള്‍ കഴിക്കാതിരിക്കാന്‍ സഹായിക്കുമെന്നും കോപ്പണ്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗത്തിലെ അധ്യാപിക നടാലാജ ജെനിയാ പറഞ്ഞു.
ഗുളികകളില്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡില്‍ സ്‌കാന്‍ ചെയ്താല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നത്തിനെ കുറിച്ചുളള എല്ലാ വിവങ്ങളും ലഭിക്കും. ഇതുവഴി തെറ്റായ മരുന്നും വ്യാജ മരുന്നും കുറയ്ക്കാന്‍ സാധിക്കും.
ഇതൊരു ട്യൂഡയമെന്‍ഷണല്‍ ബാര്‍ കോഡാണ്. ഒരു ക്യൂആര്‍ കോഡിന്റെ മാതൃകയില്‍ വൈദ്യശാസ്ത്ര രംഗത്ത് സാധാരണ പ്രിന്റര്‍ ഉപയോഗിക്കുവാന്‍ ഭാവിയില്‍ സാധിക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു.