എടത്വ: വീടിനു സമീപത്തെ തോട്ടില്‍ വീണു കുഞ്ഞ് മരിച്ചു. തലവടി കാരിക്കുഴി വാലയില്‍ റോജിയുടെ മകന്‍ ആല്‍ഫി(2)യാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനോടു ചേര്‍ന്നുള്ള മൂന്നുമൂല തോട്ടില്‍ വീണു കിടക്കുന്നത് കാണുകയായിരുന്നു.ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടില്‍ പയിന്റിങ് ജോലിയുടെ തിരക്കായതിനാല്‍ കുഞ്ഞ് തോട്ടില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല.തോട് വീടിനു സമീപത്തു തന്നെയായതിനാല്‍ തോട്ടിലേക്ക് ഇറങ്ങുന്ന സ്ഥാനത്ത് ഗേറ്റ് സ്ഥാപിച്ചിരുന്നു. പെയിന്റിങ് ജോലിക്കായി വെള്ളം എടുക്കാന്‍ ഗേറ്റ് തുറന്നിട്ടതാവാം അപകട കാരണം. കുഞ്ഞിന്റെ അമ്മ അനീഷ വിദേശത്താണ്. ആല്‍ബര്‍ട്ട്, അലോണ, അലീന എന്നിവര്‍ സഹോദരങ്ങള്‍.