Education certificates lost by A.B Vajpayee

ആഗ്ര: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നാണ് വാജ്‌പേയിയുടെ വിദ്യാഭ്യാസ രേഖകള്‍ കാണാതായത്.

194647 കാലഘട്ടത്തില്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു വാജ്‌പേയ്.

കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിദ്യാഭ്യാസ രേഖകള്‍ നഷ്ടപ്പെട്ടതായി സര്‍വകലാശാല അധികൃതര്‍ വെളിപ്പെടുത്തിയത്.

വാജ്‌പേയിയെക്കുറിച്ച് നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ ആവശ്യത്തിനാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ രേഖകള്‍ നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടത്.

വാജ്‌പേയിയുടെ ബന്ധുവും സര്‍വകലാശാലയിലെ ജീവനക്കാരിയുമായ നിര്‍മ്മല ദീക്ഷിതാണ് രേഖകള്‍ ആവശ്യപ്പെട്ട് സര്‍വകലാശാലയെ സമീപിച്ചത്. വാജ്‌പേയിയുടെ പി.ജിയുടെയും പി.എച്ച്.ഡിയുടെയും രേഖകളാണ് അവര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ അപേക്ഷ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും സര്‍വകലാശാലയ്ക്ക് രേഖകള്‍ കണ്ടെത്താനായില്ലെന്ന് നിര്‍മല പറഞ്ഞു.

Top