തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച നടന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാതിരുന്ന അധ്യാപകര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
പരിശീലനത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു കാണിച്ച് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവ് ഇറക്കി.
കടുത്ത അസുഖം മൂലം ഹാജരാകാന്‍ കഴിയാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ ഒഴികെയുളള മുഴുവന്‍ അധ്യാപകരുടേയും പേരില്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമാണ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.
എന്നാല്‍ വിദ്യാഭ്യാസ കലണ്ടറില്‍ തന്നെ അവധി ദിവസമായി കാണിച്ചിട്ടുള്ള ദിവസത്തില്‍ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കുന്നത് തങ്ങളുടെ സേവനമായി മാത്രം കണ്ടാല്‍ മതിയെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.