തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എന്‍ ശിവന്‍കുട്ടി. രണ്ട് ദിവസത്തിനുള്ളില്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തിലായിരിക്കും ടൈം ടേബിള്‍ ക്രമീകരിക്കുക. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഉച്ചയോടെ ഏകദേശ ധാരണയാകുമെന്നും മന്ത്രി അറിയിച്ചു.