education minister in paneer shelvam camp

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ശശികലയ്‌ക്കെതിരെ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ശക്തമായ നീക്കത്തില്‍.

വിദ്യാഭ്യാസ മന്ത്രി കെ. പാണ്ഡ്യരാജനും പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. പനീര്‍ശെല്‍വത്തിന്റെ വസതിയില്‍ എത്തിയാണ് പിന്തുണ അറിയിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസംവരെ ശശികലയ്‌ക്കൊപ്പം നിന്നിരുന്ന മന്ത്രി പാണ്ഡ്യരാജന്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ”വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിക്കും, ജയലളിതയുടെ അന്തസും പാര്‍ട്ടിയുടെ ഐക്യവും നിലനിര്‍ത്തും” എന്ന് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഗവര്‍ണറെ കാണാന്‍ ശശികലയ്‌ക്കൊപ്പം പോയത് പാണ്ഡ്യരാജനായിരുന്നു.

എന്നാല്‍ ശശികല കൂവത്തൂരിലെത്തി 128 എംഎല്‍എമാരെയും കണ്ടു. ഒപ്പം നില്‍ക്കണമെന്ന് എംഎല്‍എമാരോട് ശശികല ആവശ്യപ്പെട്ടു. എംഎല്‍എമാരെ കണ്ടതിനുശേഷം ശശികല നിയമവിദഗ്ദരുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം കൂവത്തൂരില്‍ റിസോര്‍ട്ടിനുമുന്നില്‍ ഒ പനീര്‍ശെല്‍വം അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

അതിനിടെ ജയലളിതയുടെ വസതിയായ വേദനിലയം ജയലളിത സ്മാരകമാക്കി മാറ്റാന്‍ പനീര്‍ശെല്‍വം ഉത്തരവിട്ടു. പായസ് ഗാര്‍ഡനിലെ പൊലീസിനെ പിന്‍വലിക്കാനും നീക്കം തുടങ്ങി.

അണ്ണാ ഡിഎംകെയുടെ രണ്ട് എംപിമാര്‍ കൂറുമാറി പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നിരുന്നു.

Top