ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: തട്ടം വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്.

കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി.പി.ഐ.എം നേതാവ് അനില്‍കുമാറില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ്.വൈ.എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നില്ല. ആനുകൂല്യങ്ങള്‍ നേടി എടുക്കാനായി സര്‍ക്കാറിനെ സമീപിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Top