രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കം

​ഗാന്ധിന​ഗർ: രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് ഇന്ന് ഗുജറാത്തിൽ തുടക്കം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് പുറമെ രാജീവ് ചന്ദ്രശേഖറും മറ്റ് കേന്ദ്ര സഹമന്ത്രിമാരും ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സമ്മേളനം ഊന്നൽ നൽകും. ഡിജിറ്റൽ സംരംഭങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്ന കാര്യവും സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഗുജറാത്തിലെ വിവിധ പഠന കേന്ദ്രങ്ങളും വിദ്യാഭ്യാസ മന്ത്രിമാർ സന്ദർശിക്കും.

Top