അലിഗഡ് യൂണിവേഴ്‌സിറ്റിയ്‌ക്കൊപ്പമുള്ള ‘മുസ്ലിം’ എന്ന പേര് എടുത്തുകളയാന്‍ നിര്‍ദേശം

aligarh-muslim-university

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പേരിനൊപ്പമുള്ള ‘മുസ്ലിം’ എടുത്തുകളയുവാന്‍ നിര്‍ദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ ഹിന്ദു, മുസ്ലിം എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നത് മതേതരത്വത്തിനു വിരുദ്ധമാണെന്നു ചൂണ്ടി കാണിച്ച് യുജിസി പാനലാണ് പേരിലെ മുസ്ലിം എടുത്തുകളയുവാന്‍ നിര്‍ദേശിച്ചത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരിലും യുജിസി പരിഷ്‌കരണം നിര്‍ദേശിച്ചിട്ടുണ്ട്.

പാനല്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം അലിഗഡ് സര്‍വകലാശാലയോടു മറുപടി തേടുകയും ചെയ്തു. അതേസമയം, യുജിസിയുടെ നിര്‍ദേശം യുക്തിക്കു നിരക്കുന്നതല്ലെന്നാണ് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി കേന്ദ്രത്തിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചരിത്രം, ഉദ്ദേശ്യം, പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച് ധാരണ നല്‍കുന്നതാണ് സര്‍വകലാശാലയുടെ പേരെന്നും ഭരണഘടനാ കടമകള്‍ പാലിച്ചാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്നും സര്‍വകലാശാല രജിസ്ട്രാര്‍ ജവൈദ് അക്തര്‍ അറിയിച്ചു.

Top