ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും

ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളും കോളജുകളും നാളെ മുതല്‍ വീണ്ടും പുനഃരാരംഭിക്കും.സംസ്ഥാനത്ത് 9 മുതല്‍ 12 വരെ ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. കുട്ടികള്‍ സാമൂഹിക അകലവും മാസ്‌കും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

അതേസമയം, 2022 ലെ പത്താം ക്ലാസ്, 12 ക്ലാസ് യുപി ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തും. തിയറി പരീക്ഷകള്‍ മാര്‍ച്ച് നാലാം വാരത്തിലും യുപി ബോര്‍ഡ് പ്രാക്ടിക്കല്‍ ഫെബ്രുവരി മൂന്നാം വാരത്തിലും ആരംഭിക്കുമെന്നും യുപിഎംഎസ്പി പ്രസ്താവനയില്‍ അറിയിച്ചു.

 

Top