ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ മ യൗ’ വിനെ വാനോളം പുകഴ്ത്തി സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍. ഈ മ യൗ കാണുമ്പോള്‍ ഒരു മത്സരം കാണുകയായിരുന്നുവെന്ന് ഷഹബാസ് പറയുന്നു.
”ഈ മ യൗ കാണുമ്പോള്‍ ഒരു മത്സരം കാണുകയായിരുന്നു. ഇതിവൃത്തത്തില്‍ നിന്നു മാത്രമല്ല സിനിമയുടേതായ എല്ലാ അകവട്ടത്തില്‍ നിന്നും മാറി നിന്നുകൊണ്ട് ശ്രദ്ധിച്ചത് ആ മത്സരമായിരുന്നു! പൊരിഞ്ഞ മഴയത്ത് നടക്കുന്ന ആ മത്സരത്തില്‍ പങ്കെടുക്കുന്നത് പ്രധാനമായും ആറ് ഭീകരരാണ്.
ഷഹബാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
സംവിധായകന്‍ ലിജോ, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, അഭിനേതാക്കളായ പൗളിച്ചേച്ചി, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, സുബൈര്‍ എന്നിവര്‍ തമ്മിലായിരുന്നു മത്സരമെന്നും ഷഹബാസ് പറയുന്നു.
ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസിനോടും ഷഹബാസിന് ചിലത് പറയാനുണ്ട്. ‘ പ്രിയ ലിജോ നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്. കലയിലെ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞ എന്നാല്‍ സുഖമുള്ളൊരു വട്ട്. ഫിലിംമെയ്ക്കിന്റെ കാര്യത്തില്‍ അതൊരു ഇളം ഭ്രാന്തായി മാറുന്നുണ്ട്. എന്ത് വന്നാലും അത് കളയരുത്’.