അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ
ചിത്രം ഡിസംബർ ഒന്നിൽ തീയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിംഗ് തീയതി മാറ്റി .
ഇപ്പോൾ തീയതി മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുയാണ് സംവിധയകാൻ ലിജോ ജോസ് പെല്ലിശേരി
ഫെയ്‌സ് ബുക്കിലുടെയാണ് ലിജോ ജോസ് പെല്ലിശേരി കാരണം അറിയിച്ചത്.
ചിത്രത്തിന് പ്രിവ്യൂ ഷോയില്‍ ലഭിച്ച പ്രതികരണം പ്രതീക്ഷിച്ചതിനും ഏറെ മുകളിലായിരുന്നുവെന്നും അതിനാല്‍ ചിത്രം അര്‍ഹിക്കുന്ന ഒരു കണ്‍ട്രിവൈഡ് റിലീസും തീയറ്ററുകളും ലഭ്യമാകണമെന്ന കൂട്ടായ തീരുമാനത്തിലാണ് റിലീസ് നീട്ടിയതെന്ന് ലിജോ പറയുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.
18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.
കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ് .