പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാലയില്‍ രജനിക്കൊപ്പം അഭിനയിച്ച സന്തോഷം പങ്കുവെച്ച് നടി ഈശ്വരി റാവു. കാലയില്‍ അഭിനയിക്കാനായി ക്ഷണം വന്നപ്പോള്‍ രജനീകാന്തിന്റെ അമ്മ വേഷമായിരിക്കുമെന്നാണ് കരുതിയിരുന്നത്. ടെസ്റ്റ് ഷൂട്ടിനായി വന്നപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് എന്നോടും പറഞ്ഞിരുന്നില്ല. പിന്നീട് ടെസ്റ്റ് ഷൂട്ടിന്റെ വീഡിയോ രജനിയെ കാണിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
‘തന്റെ വിചാരമറിഞ്ഞപ്പോള് രജനി സര് ചിരിച്ചു. അപ്പോഴൊന്നും താന്‍ നായികയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. പിന്നീടാണ് താനാണ് നായികയെന്നത് അറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ല. ഞാനിത് പറഞ്ഞാല്‍ മറ്റുള്ളവര്‍ വിശ്വസിക്കുമോ എന്നായി പിന്നീട്. അതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. എല്ലാവരും അറിയുന്നത് പിന്നീടാണ്. ഷൂട്ടിംഗ് ഇന്വിറ്റേഷനില് രജനി സാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോഴാണ് സമാധാനമായത്’. ഈശ്വരി പറഞ്ഞു.
ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. തലൈവര്‍ക്ക് അതിഗംഭീരമായ വേഷം നല്‍കിയതില്‍ ആരാധകര്‍ സംവിധായകന് പാ രഞ്ജിത്തിന് നന്ദി അറിയിച്ചു.