തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം. പദ്ധതിയുടെ ഭാഗമായി 175 മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ ഒഴുകിപ്പോയി.
കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാന്‍ കഴിയൂ എന്ന് തുറമുഖം അധികൃതര്‍ അറിയിച്ചു. ആകെ 850 മീറ്റര്‍ നീളത്തിലായിരുന്നു ഇതുവരെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്.
കാലാവസ്ഥ സാഹചര്യം അനുകൂലമായാല്‍ മള്‍ട്ടി ബീം ബെതിമെട്രിക് സര്‍വേയിലൂടെ കൃത്യമായ നാശനഷ്ടത്തിന്റെ കണക്കെടുക്കും. ഇതോടെ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്.
ഒഴുകിപ്പോയതില്‍ ചില കല്ലുകള്‍ കണ്ടെത്താന്‍ ആയേക്കുമെന്നും അവ വീണ്ടും ഉപയോഗിക്കാനാകുമെന്നുമാണ് തുറമുഖം അധികൃതരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഓഖിയിലും പുലിമുട്ടുകള്‍ ഒഴുകിപ്പോയിരുന്നു.