തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഇന്നലെ ദുബായ് പൊലീസിന്റെ പിടിയിലായിരുന്ന ഫൈസല്‍ ഫരീദിനെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘം ദുബായില്‍ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കൈമാറുകയും ചെയ്യുകയോ ഫൈസലിനെ നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയോ ആണ് ചെയ്യുക.
ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാല്‍ കൈമാറ്റത്തിന് തടസ്സങ്ങളില്ല. എന്നാല്‍ എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.ഫൈസല്‍ ഫരീദാണ് സ്വര്‍ണമയക്കാന്‍ നേതൃത്വം കൊടുത്തത് എന്ന് പ്രതികള്‍ എന്‍ഐഎയോട് സമ്മതിച്ചിട്ടുണ്ട്. ഫൈസലിനെ ചോദ്യം ചെയ്താല്‍ കേസുമായി നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.