ചിന്തന്‍ ശിബിരിലെ പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രെമം – ഡിവൈഎഫ്ഐ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസിന്‍റ പാലക്കാട് ചിന്തന്‍ ശിബിരത്തില്‍ വെച്ചുണ്ടായ പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രെമം നടക്കുന്നു എന്ന ആക്ഷേപവുമായി ഡിവൈഎഫ്ഐ. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഢന പരാതി ഗൗരവമുള്ളതാണ്. സുധാകരൻ്റെ സെമി കേഡർ എന്താണെന്ന് ഇപ്പോൾ ജഞങ്ങൾക്ക് മനസിലായി. പരാതി പോലീസിൽ കൊടുക്കാതിരിക്കാനുളള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ട്. കോൺഗ്രസിൻ്റെ പ്രധാന നേതാക്കളും MLA മാരും പങ്കെടുത്ത ക്യാമ്പില്ലാണ് ഇത്തരമൊരു പരാതി ഉയർന്നുവന്നിരിക്കുന്നത്.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശോഭാ സുബിൻ സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതൊക്കെ ചേരുന്നതാണ് സെമി കേഡർ സംവിധാനം എന്നാണ് കരുതുന്നതെന്നും ഡിവൈഎഫ്ഐ DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡണ്ട് വി വസീഫും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

എല്ലാ അസാന്മാർഗിക പ്രവർത്തനത്തിൻ്റെയും കൂടാരമായി കോൺഗ്രസ് മാറി. ഒരാളെ കൊന്നിട്ടു വന്നാൽ മാലയിട്ട് സ്വീകരിക്കുന്ന സ്ഥിതിയാണ് ആ പാര്‍ട്ടിയിലെന്നും ഡിവൈെഫ്ഐ നേതാക്കള്‍ പറഞ്ഞു.

Top