EFL-supremecourt-kerala-government

ന്യൂഡല്‍ഹി: പരിസ്ഥിതിലോല പ്രദേശനിയമത്തിന്റെ പേരില്‍ ഏറ്റെടുത്ത ഭൂമിയില്‍ തോട്ടങ്ങളുണ്ടോയെന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. അടുത്തമാസം ഒന്‍പതിനു മുന്‍പായി മറുപടി നല്‍കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനത്തോട് നിര്‍ദേശിച്ചു.

2003ല്‍ പാസാക്കിയ പരിസ്ഥിതിലോല നിയമപ്രകാരം ഏറ്റെടുത്ത 45,000 ഏക്കര്‍ ഭൂമിയില്‍ കൃഷിഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തോട്ടമുടമകളുടെ വാദം. കോടതി അന്തിമ തീരുമാനമെടുക്കും വരെ തോട്ടം പരിപാലിക്കാന്‍ അനുവാദം നല്‍കണമെന്ന് തോട്ടമുടമകള്‍ ആവശ്യപ്പെട്ടു. നിയമത്തിന്റെ പേരില്‍ ഭരണഘടനാപരമായ തട്ടിപ്പാണ് നടന്നതെന്നും തോട്ടമുടമകള്‍ ആരോപിച്ചു.

അതേസമയം വനഭൂമി മാത്രമാണ് ഏറ്റെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് മാര്‍ച്ച് ഒന്‍പതിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

Top